കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുഎപിഎ ചുമത്താനൊരുങ്ങുന്നു. ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടി.
യുഎപിഎ നിയമം ഭേദഗതി ചെയ്തതിനു ശേഷം, കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സ്വര്‍ണ്ണക്കടത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ അന്വേഷണ ഏജന്‍സി യുഎപിഎ ചുമത്തിയത്. സ്വര്‍ണ്ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് നേരത്തെ എന്‍ഐഎ കോടതി ജാമ്യമനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തില്‍ ശിവശങ്കരന്റെ പങ്കാളിത്തം കണ്ടെത്തി, യുഎപിഎ ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്സിയൊരുങ്ങുന്നത്.
അതേസമയം, എന്‍ഐഎ ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിചോദിക്കാനുള്ള സാധ്യതകളേറെയാണ്. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകില്ലെന്നാണ് സൂചനകള്‍. ഈ മാസം നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ കോവിഡ് ബാധയുടെ പേരില്‍ നടത്താന്‍ സാധിച്ചില്ല. അടുത്ത തീയതിയറിയിച്ച് എന്‍ഫോഴ്സ്മെന്റ് ഇന്നോ നാളെയോ രവീന്ദ്രന് നോട്ടീസ് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: