മങ്കൊമ്പ്: കുടിവെള്ളവും നടപ്പാതയുമില്ല. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ വോട്ട് ബഹിഷ്കരണത്തിനൊരുങ്ങുന്നു. നീലംപേരൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് കിഴക്കേ ചേന്നങ്കരി പ്രദേശത്തെ മുപ്പതോളം വീട്ടുകാരാണ് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ചിങ്ങംകരി കോതകരി പാടശേഖരത്തിന്റെ തെക്കേ ചിറയിലെ താമസക്കാരാണ് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നത്. ആംബുലന്‍സ് റോഡെങ്കിലും അനുവദിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, സുരക്ഷിതമായ ഒരു നടപ്പാതപോലും നാളിതുവരെ ആയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. യാത്രാസൗകര്യങ്ങളുടെ അഭാവംമൂലം യഥാസമയം ചികിത്സകിട്ടാതെ കഴിഞ്ഞയിടെ രണ്ടുപേര്‍ മരിച്ചിരുന്നു.
അവശനിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കസേരയിലിരുത്തി പാലംകടന്ന് റോഡിലേക്കെത്തണം. പ്രദേശത്തെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി കുടിവെള്ളം വിലയ്ക്കുവാങ്ങുകയാണ്. വാഹനങ്ങള്‍ കടന്നുവരാത്തതുമൂലം അകലെ തോടിന് മറുകരയുള്ള വീട്ടുമുറ്റങ്ങളില്‍ വാഹനമെത്തിച്ച് മീറ്ററുകളോളം കുഴലിട്ട് പമ്പുചെയ്താണ് വീട്ടുകാര്‍ കുടിവെള്ളം വാങ്ങുന്നത്. ഇതിലും അകലെയുള്ള വീട്ടുകാര്‍ക്ക് ഇതും അസാധ്യമാണ്. റോഡില്ലാത്തതുമൂലം ഇവിടത്തെ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: