ലോസ്ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ കോവിഡ് മഹാമാരി രൂക്ഷമായതിനെ തുടര്‍ന്ന് നവംബര്‍ 30 തിങ്കളാഴ്ച മുതല്‍ മൂന്നാഴ്ചത്തേക്കുകൂടി സ്റ്റേ അറ്റ് ഹോം നിലവില്‍ വരും. പത്തുമില്യന്‍ പേര് താമസിക്കുന്ന ലോസ്ആഞ്ചലസു കൗണ്ടിയില്‍ നവംബര്‍ 27 വെള്ളിയാഴ്ച മാത്രം 4,544 പേര് കൊറോണ വൈറസ് പോസിറ്റീവാകുകയും 24 പേര് മരിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കൗണ്ടിയില്‍ പ്രതിദിനം 4500 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മൂന്നാഴ്ചക്കാലം എല്ലാവരും കഴിവതും വീട്ടില്‍ തന്നെ കഴിയണമെന്നും അത്യാവശ്യം പുറത്തുപോകുന്നവര്‍ കര്‍ശന പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും, മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ച് സര്‍വീസ്, പ്രതിക്ഷേധ പ്രകടനങ്ങള്‍ എന്നിവ നിരോധിക്കുന്നത് ഭരണഘടനാവിരുദ്ധമായതിനാല്‍ ഈ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതായും#േ കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ കണ്ടെത്തുന്നത് ബ്ലാക്ക്, ലാറ്റിനോ വിഭാഗങ്ങളിലാണ്. ഇതിന്റെ കാരണം എന്താണെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇങ്ങനെ എത്രകാലം പോകുമെന്നറിയില്ല. കഴിവതും അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ജീവിതം ക്രമീകരിച്ചാല്‍ രോഗവ്യാപനവും മരണവും കുറയുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: