സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആദ്യ ഏകദിനത്തില്‍ അറുപത്തിയാറ് റണ്‍സിന് ഓസീസിനോട് കീഴടങ്ങി. 375 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 308 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഓള് റൗണ്ടര്‍ ഹാര്‍ദിക്കും (90), ഓപ്പണര്‍ ശിഖര്‍ ധവാനും (74) മികച്ച പ്രകടനം കാഴ്ചവച്ചു.
ഈ വിജയത്തോടെ ആതിഥേയര്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും മുന്‍ നായകന് സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളാണ് ഓസീസിന് വിജയമൊരുക്കിയത്. സ്മിത്താണ് കളിയിലെ താരം. സ്കോര്‍: ഓസീസ് 50 ഓവറില്‍ ആറിന് 374, ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 308.
അടിച്ചുതകര്‍ത്ത സ്മിത്ത് 66 പന്തില്‍ 11 ഫോറും 4 സിക്സറും ഉള്‍പ്പെടെ 105 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഫിഞ്ച് 124 പന്തില്‍ 114 റണ്‍സ് എടുത്തു. 9 ഫോറും 2 സിക്സറും അടിച്ചു. ഈ സെഞ്ചുറികളുടെ മികവില്‍ ഓസീസ് 50 ഓവറില്‍ 6 വിക്കറ്റിന് 374 റണ്‍സ് എടുത്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (69), ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലും (45) ബാറ്റിങ്ങില്‍ തിളങ്ങി.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം ശോഭനമായില്ല. 101 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നിലം പൊത്തി. മായങ്ക് അഗര്‍വാള്‍ (22), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (21), ശ്രേയസ് അയ്യര്‍ (2), കെ.എല്‍. രാഹുല്‍ (12) എന്നിവരാണ് പുറത്തായത്. പിന്നീട് ഓപ്പണര്‍ ശിഖര്‍ ധവാനും ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പൊരുതി നിന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷകള്‍ ഉയര്‍ന്നു. സെഞ്ചുറിയിലേക്ക് കുതിച്ച ശിഖര്‍ ധവാനെയും ഹാര്‍ദിക്കിനെയും പവിലിയനിലേക്ക് മടക്കി സ്പിന്നര്‍ ആദം സാംപ ഓസീസിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. 86 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 74 റണ്‍സ് കുറിച്ച ധവാനാണ ്ആദ്യം വീണത്. സാംപയുടെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്കി. പിന്നാലെ ഹാര്‍ദിക്കും പുറത്തായി. സെഞ്ചുറിക്ക് 10 റണ്‍സ് അരികിലെത്തിനില്‍ക്കെ സാംപയുടെ പന്തില്‍ സ്റ്റാര്‍ക്കിന് പിടികൊടുത്തു. 76 പന്തില്‍ 7 ഫോറും നാലു സിക്സറും അടക്കം 90 റണ്‍സ് എടുത്തു. ഏകദിനത്തില്‍ ഹാര്‍ദിക്കിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്കും ധവാനും 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രവീന്ദ്ര ജഡേജ 37 പന്തില്‍ 25 റണ്‍സ് എടുത്തു. നവ്ദീപ് സെയ്നി 35 പന്തില്‍ 29 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒരു ഫോറും ഒരു സിക്സറും അടിച്ചു. ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാമ്പ പത്ത് ഓവറില്‍ 54 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. പേസര്‍ ഹെയ്സല്‍വുഡ് പത്ത് ഓവറില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റും പോക്കറ്റിലാക്കി.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ പേസര്‍ മുഹമ്മദ് ഷമി മികവ് കാട്ടി. 10 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബുംറ, സെയ്നി, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ആറു വിക്കറ്റിന് 374 (ഫിഞ്ച് 114, സ്മിത്ത് 105, വാര്‍ണര്‍ 69, മാക്സ്വെല് 45, മുഹമ്മദ് ഷമി 59-3, ബുംറ 73-1, സെയ്നി 83-1, ചഹല്‍ 89-1).
ഇന്ത്യ: 50 ഓവറില്‍ എട്ട് വിക്കറ്റിന് 308 (ധവാന് 74, ഹാര്‍ദിക് 90, ജഡേജ 25, സെയ്നി 29 നോട്ടൗട്ട്, ഹെയ്സല്‍വുഡ് 55-3, സാംപ 54-4, മിച്ചല്‍ സ്റ്റാര്‍ക് 65-1)
പ്രതികരിക്കാൻ ഇവിടെ എഴുതുക: