മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുവാന്‍ അവസരം തന്ന ദൈവത്തിന് നന്ദി പറഞ്ഞ് നടി നേഹ സക്സേന. എന്റെ ആദ്യ മലയാള ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിക്കുവാന്‍ എത്തുമ്പോള്‍ ഞാന്‍ വളരെ പരിഭ്രാന്തിയിലായിരുന്നു, കാരണം മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നുവെന്ന് നേഹ പറയുന്നു. സിനിമയിലെ ഡയലോഗുകള്‍ പഠിക്കുവാന്‍ ലാലേട്ടന് എന്നെ ഏറെ സഹായിച്ചു. ആ ലാളിത്യമാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധികയാക്കിയതെന്ന് നേഹ സക്സേന ഫേസ്ബുക്കില്‍ കുറിച്ചു.
നേഹ സക്സേനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതിലും വലിയൊരു ഭാഗ്യം എനിക്ക് ലഭിക്കാനില്ല. ജീവിക്കുന്ന ഇതിഹാസമായ ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കുവാന്‍ അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹം ഇഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയക്കുകയും പൊസിറ്റീവായി ഇടപെടുകയും ചെയ്യുന്നു. തെറ്റായ മനോഭാവമോ നെഗറ്റീവ് വൈബുകളോ അദ്ദേഹത്തിനില്ല. എന്റെ ആദ്യ മലയാള ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിക്കുവാന്‍ എത്തുമ്പോള്‍ ഞാന്‍ പരിഭ്രാന്തിയിലായിരുന്നു, കാരണം എനിക്ക് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു.
ഡയലോഗുകള്‍ പഠിക്കുന്നതില്‍ ലാലേട്ടന് എന്നെ ഏറെ സഹായിച്ചു (ആ ഒരു ലാളിത്യമാണ് എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കിയത്). ഇത്തവണ ആറാട്ടിന്റെ ലൊക്കേഷനില്‍ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ പരിഭ്രമിച്ചിരുന്നു..എന്നാല്‍ അദ്ദേഹം എനിക്ക് ഊഷ്മളമായ സ്വാഗതവും ആശ്വാസവും കരുത്തുമേകി.
പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാലേട്ടന് തീര്‍ച്ചയായും ഒരു രത്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: