തൃശൂര്‍: ഇടതു, വലതു നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും പൊതുജന സമക്ഷം ഇറങ്ങാന്‍ മടിക്കുകയാണെന്ന് മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കൊടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോയി. പിണറായി വിജയനും രമേശ് ചെന്നിത്തിലയും ഏതു നിമിഷവും ഇറങ്ങി പോകുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടകാമ്പാല്‍, കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴഞ്ഞി മഹാന് ഓഡിറ്റോറിയത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.എസ്. രാജേഷ് അധ്യക്ഷനായി. ബിജെപി മധ്യമേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ ജെബിന്, മണ്ഡലം വൈസ് പ്രസിഡന്റ് ജിത്തു തയ്യൂര്‍, മണ്ഡലം സെക്രട്ടറി രജീഷ് അയിനൂര്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷാജി മനന്തന്‍, കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് സി.ജി, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശങ്കരനാരായണന് എന്നിവര്‍ സംസാരിച്ചു. ഇരു പഞ്ചായത്തുകളിലെയും സ്ഥാനാര്‍ത്ഥികളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: