സിനിമാ ആസ്വാദകരെ ലക്ഷ്യമിട്ട് പുതുപരീക്ഷണം. മൊഴിമാറ്റ ചിത്രങ്ങളും തമിഴ് തെലുങ്ക് ഹിന്ദി സിനിമകളുടേയും ഇടയിലേയ്ക്ക് മത്സരിക്കാന്‍ കടന്നുവരിക്കുകയാണ് ഒരു സംസ്കൃത ഭാഷാ ചലച്ചിത്രം. ഏഴാം നൂറ്റാണ്ടിലെ ബോധായനന്റെ നാടകത്തെ ആസ്പദമാക്കി യദു വിജയകൃഷ്ണനാണ് ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്. ഭഗവദജ്ജുകം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ആദ്യ സംസ്കൃത ചലച്ചിത്രംകൂടിയാണ്. ചരിത്രത്തെ ആസ്പദമാക്കിയും നിരവധി പരീക്ഷണങ്ങള്‍ സംസ്കൃതത്തില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്.
വിവാദ ഡോക്കുമെന്ററി ‘ട്വന്റിവണ്‍ മന്ന്ത്സ് ഓഫ് ഹെല് തയാറാക്കിയ യദു വിജയകൃഷ്ണനാണ് ഭഗവദജ്ജുകം സംവിധാനം ചെയ്യുന്നത്. സാധാരണ ഒരു കൊമേഴ്ഷ്യല്‍ ചലച്ചിത്രം നിര്‍മ്മിക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഭഗവദജ്ജുകവും ചിത്രീകരിച്ചിരിക്കുന്നത്. ഡോക്കുമെന്ററിയായും ഗൗരവകരമായ ഇതിവൃത്തത്തിലും സംസ്കൃത സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ സിനിമ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണെന്ന് സംവിധായകന് പറയുന്നു.
പ്രമുഖ സംസ്കൃത നാടക കലാകാരന് കിരണ്‍ രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിപിന്‍ ചന്ദ്രന് ക്യാമറയും പ്രദീപ് ചന്ദ്രന് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംസ്കൃത നാടക സംവിധായക അശ്വതി വിജനാണ് സംഭാഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംവിധാനം അനില്‍ കാട്ടാക്കടയും വസ്ത്രാലങ്കാരം വിനിത കെ തമ്പാന്, മുരളീ ചന്ദ്ര എന്നിവര്‍ ചേര്‍ന്നും നിര്‍വഹിക്കുന്നു.
പുതുമുഖം ജിഷ്ണു വി നായര്‍ ഭാഗവതജുഗത്തില് നായകനായി എത്തുന്നു. മോഡല്‍ പാര്‍വതി. വി നായരാണ് നായിക. പ്രദീപ് കുമാര്‍, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വര്‍, ഷാരണി, രഘുനാഥ് സോപാനം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: