പൊഴുതന: തെരഞ്ഞെടുപ്പ് അടുത്തതോടെ ആവേശത്തിലാണ് മുന്നണികള്‍. പൊഴുതന പഞ്ചായത്തിലും തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. പഞ്ചായത്ത് പിടിച്ചെടുക്കാന്‍ എന്‍ഡിഎ മുന്നണി കളത്തിലിറക്കിയവരില് പതിമൂന്ന് വാര്‍ഡില്‍ പത്തിടത്തും വനവാസികള്‍.ഇതില്‍ ഒരാളുടെ പത്രിക തള്ളിപ്പോയിരുന്നു.
വനവാസി വിഭാഗക്കാരോടുള്ള ഇടതു വലതു മുന്നണികളുടെ അവഗണനയാണ് ഇത്തവണ എന്‍ഡിഎ ആയുധമാക്കുന്നത്. വനവാസി ഊരുകളില്‍ ഇരു മുന്നണികള്‍ക്കും എതിരെയുള്ള ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: