കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കുറ്റാന്വേഷണ ഏജന്‍സികളോടു മനസ്സുതുറന്നാല്‍ കേസന്വേഷണം അത്യുന്നതന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും മാത്രല്ല, സിപിഎം ആസ്ഥാനത്തും സ്ഥിരം വസതിയിലും വരെ എത്തുമെന്നാണ് സൂചന. അതിനാലാണ് അന്വേഷണം ഏതു വിധേനയും നീട്ടാനുള്ള സര്‍ക്കാര്‍, പാര്‍ട്ടി ശ്രമങ്ങള്‍.
സര്‍ക്കാരില്‍നിന്ന് അവിഹിത ആനുകൂല്യം നേടുന്ന ചില സ്ഥാപനങ്ങളും വ്യക്തികളും ഇടപാടുകള്‍ നടത്തുന്നത് ഈ കേന്ദ്രത്തിലാണ്. അവിടങ്ങളില്‍ സമാന്തര ഓഫീസുകളുമുണ്ട്. ഇത്തരം ഇടപാടുകളില്‍ ഭരണത്തിലെ ഉന്നതന്റെ സ്വന്തക്കാരും ബന്ധുക്കളും പങ്കാളികളാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് സര്‍ക്കാരില്‍ അവിഹിത പിടിപാടുണ്ട്. ഇത് സര്‍ക്കാരിലേയും പാര്‍ട്ടിയിലേയും ഉന്നതരുടെ സമ്മതത്തോടെയാണ്. ഊരാളുങ്കലിനു വേണ്ടി ചില ഉന്നതര്‍ പാര്‍ട്ടി ആസ്ഥാനത്ത് മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായും മറ്റു ചില നേതാക്കളുമായും പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായി. നിര്‍മാണ കരാര്‍, ഐടി കണ്‍സള്‍ട്ടന്‍സി, മോട്ടോര്‍ വാഹന ലൈസന്‍സ് കാര്‍ഡ് നല്കല് തുടങ്ങി വിവിധ മേഖലകളിലാണ് സര്‍ക്കാരിനു വേണ്ടിയുള്ള ഊരാളുങ്കലിന്റെ പ്രവര്‍ത്തനം. ഇവയുടെ രഹസ്യം സൂക്ഷിപ്പുകാരന് രവീന്ദ്രനാണ്.
സി.എം. രവീന്ദ്രന്, ഭരണനേതൃത്വത്തില്‍ സ്വാധീനമുള്ള രണ്ട് സ്ത്രീകള്‍, അറസ്റ്റിലുള്ള, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരാണ് ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി ഇടപെടുന്നത്. രവീന്ദ്രന്റെ മൊഴികള്‍ ആ രഹസ്യങ്ങളിലേക്ക് അന്വേഷണ ഏജന്‍സികളെ നയിക്കുമെന്ന് പാര്‍ട്ടിയും സര്‍ക്കാരും ഭയക്കുന്നു.
ഊരാളുങ്കലിന്റെ പിന്നിലുള്ള പലരും ബിനാമികളാണെന്നും അവര്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ഉള്ളവരുടെ പ്രതിനിധികളാണെന്നും പ്രചാരണമുണ്ട്. ഇക്കാര്യം രവീന്ദ്രനിലൂടെ പുറത്തുവന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പാര്‍ട്ടിക്ക് ആശങ്ക.
എം. ശിവശങ്കര്‍, ലൈഫ് മിഷന് സിഇഒ യു.വി. ജോസ്, വടക്കാഞ്ചേരി ലൈഫ് പദ്ധതിക്ക് കരാറെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്, ഹൈദരാബാദ് ക്രേന്ദമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എംഡി തുടങ്ങിയവരില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരം പിണറായി സര്‍ക്കാരിന്റെ ടെന്‍ഡര്‍, ലേലം,കരാര്‍ നടപടികളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായി. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചതായാണ് ഏജന്‍സികളുടെ വിവരം. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ രവീന്ദ്രനില്‍നിന്ന് കിട്ടുമെന്നാണ് ഏജന്‍സികള്‍ കരുതുന്നത്. രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ രണ്ട് പ്രമുഖരെക്കൂടി ഏജന്‍സി വൈകാതെ ചോദ്യം ചെയ്യും. ഊരാളുങ്കലിന് വഴിവിട്ട സഹായം ചട്ടം ലംഘിച്ച് 215 കോടിയുടെ കരാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: