സോവിയറ്റ് യൂണിയന് റഷ്യയില്‍ ലെനിന് ഗ്രാഡില്‍ യഹോവാ സാക്ഷികള്‍ക്ക് അവരുടെ പള്ളി പണിയാന്‍ ഗോര്‍ബി പ്രസിഡന്റായിരുന്ന (ഗോര്‍ബച്ചേവ്) അനുവാദം നല്കി. ആദ്യകുര്ബ്ബാനക്കു ശേഷം വളരെ നേരം നീണ്ടു നിന്ന ചടങ്ങുകള്‍ അവസാനിച്ചു.
ബോട്ടോവിച്ച് അമ്മൂമ്മ അള്‍ത്താരയിലെത്തി, ക്രൂശിതനായ ക്രിസ്തുവിന്റെ വലിയ രൂപത്തെ സാഷ്ടാംഗം നമസ്കരിച്ചു, ക്രിസ്തുവിന്റെ പാദം ചുംബിച്ചു.കര്‍ട്ടനിടയില്‍ മറഞ്ഞുനിന്ന കെജിബി ഓഫീസര്‍ മൊളൊട്ടോവ്, അമ്മൂമ്മയുടെ അരികിലെത്തി.
”ഇതുപോലെ സഖാവ് ഗോര്‍ബച്ചേവിന്റെ പാദവും നിങ്ങള്‍ ചുംബിക്കുമോ?” മൊളോട്ടോവ് ചോദിച്ചു.
”തീര്‍ച്ചയായും.” അമ്മൂമ്മ പറഞ്ഞു. ”ഇതുപോലെ ആണിയൊക്കെ തറച്ചു നിര്‍ത്തിയാല്‍.”
സമാഹരണം : രാജേന്ദ്രന് പോത്തനാശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: