കറാച്ചി: ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര ഇരു ടീമുകള്‍ക്കും കടുത്തതായിരിക്കുമെന്ന് മുന്‍ പാക്കിസ്ഥാന് താരം വഖാര്‍ യൂനിസ്. ഇന്ത്യയുടെ പേസ് നിര ശക്തമാണ്. ഓസീസ് ടീമില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരികെയെത്തി. ശക്തമായ മത്സരമുണ്ടാകുമെന്നും യൂനിസ് പറഞ്ഞു.
പൂജാര, രഹാനെ പോലുള്ള താരങ്ങള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കും. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും അസാന്നിധ്യം വിജയത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. 2018ല്‍ നേരിട്ട തോല്‍വി ഓസീസ് ടീമിനെ ഇന്നും വേട്ടയാടുന്നുണ്ട്. ഇരു ടീമും മികച്ച മത്സരം കാഴ്ചവയ്ക്കേണ്ടിവരുമെന്നും വഖാര്‍ യൂനിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: