കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങളോട് അനുഭാവ നിലപാടുള്ളവരെ വിജയിപ്പിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വയോജന ജാഗ്രത സമിതി രുപികരിക്കാത്ത പഞ്ചായത്തുകളുണ്ട്. വയോജനങ്ങള്‍ക്കവകാശപെട്ട പദ്ധതി വിഹിതം അനുവദിക്കാത്തവരും വയോജന ഗ്രാമസഭ വിളിച്ചുകൂട്ടി വയോജനങ്ങളുടെ അഭിപ്രായം ആരായാതെ സ്വന്തം തീരുമാനമനുസരിച്ചു പ്രവര്‍ത്തിച്ചവരുമുണ്ട്.
വയോജന പെന്‍ഷന്‍ അനുവദിക്കാതെ വയോജനങ്ങളെ ബുദ്ധിമുട്ടിച്ചവരെയും തങ്ങള്‍ക്കറിയാം. അങ്ങിനെയുള്ളവരൊന്നും വീണ്ടും ഭരണാസമിതിയില്‍ എത്താന്‍ അനുവദിക്കില്ല. ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള അംഗബലം വയോജനങ്ങള്‍ക്കുണ്ട്. ആ ബലം ഉപയോഗിക്കണമെന്നും സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാക്കമ്മറ്റി ആഹ്വാനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.വി. മാത്യു അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍, ടി.സി. പത്രോസ്, ടി. വി. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: