ടെല്‍അവീവ് : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും അബുദാബി കിരീടവകാശി മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനേയും സമാധാന നോബലിന് ശുപാര്‍ശ ചെയ്തു. അടുത്തവര്‍ഷത്തെ പുരസ്കാരത്തിനായാണ് ഇരുവരേയും ശുപാര്‍ശ ചെയ്തത്. ഐറിഷ് നൊബേല്‍ പുരസ്കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരേയും നാമനിര്‍ദേശം ചെയ്തത്. വടക്കന്‍ അയര്‍ലണ്ടിലെ മുന്‍ മന്ത്രിയായിരുന്ന ട്രിംബിള്‍ 1998 -ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയത്. നൊബേല്‍ പുരസ്കാര സമിതിയാണ് നാമനിര്‍ദേശം ലഭിച്ചവരില്‍ നിന്ന് ജേതാക്കളെ പ്രഖ്യാപിക്കുക. സെപ്തംബറിലാണ് യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്രബന്ധം ബന്ധം പുനഃസ്ഥാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍.
അടുത്തിടെ ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശിയും സൗദിയില്‍ വച്ച് രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.. സൗദി -ഇസ്രയേല്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: