കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിവശങ്കറെ കസ്റ്റഡിയില്‍ എടുക്കാന്‍ കസ്റ്റംസിന് അനുമതി നല്‍കിയത്. അഞ്ച് ദിവസത്തേക്കാണ് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം, ഹര്‍ജി പരിഗണിക്കേവേ കോടതിയില്‍ നിന്ന് കസ്റ്റംസിനു രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്നു. ഇത്രയും ഗുരുതരമായ കേസില്‍ ഉള്‍പ്പെട്ട ഒരാളെ മാധവന് നായര്‍ മകന് ശിവശങ്കര്‍ എന്നു മാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ ഐടി സെക്രട്ടറി എന്നീ ഉന്നത ഔദ്യോഗിക പദവികള്‍ എവിടെ. കസ്റ്റംസിനു ശിവശങ്കറെ പേടിയാണോ എന്നും കോടതി ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് ഇതിനു മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. സ്വപ്ന, സരിത്ത് എന്നിവരെയും അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മൂവരെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി കാക്കനാട് ജയിലില്‍ നിന്ന് ശിവശങ്കറെ ഉടന്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: