ലാഹോര്‍: ആയിരത്തിമുന്നൂറ് വര്‍ഷം മുമ്പ് നിര്‍മിച്ചതെന്നു കരുതുന്ന ഹിന്ദു ക്ഷേത്രം പാക്കിസ്ഥാനിലെ സ്വാത്ത് ജില്ലയിലെ ഒരു കുന്നില്‍നിന്നും പാക്കിസ്ഥാനി-ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. സ്വാത്ത് ജില്ലയിലെ ബരികൊട്ട് ഗ്രാമത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിഷ്ണു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് പാക്കിസ്ഥാന് പുരാവസ്തു ഗവേഷണ വിഭാഗം അറിയിച്ചു. പൗരാണിക കാലത്ത് ഈ പ്രദേശം അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്ന ഗാന്ധാര ദേശമായിരുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. ക്ഷേത്രത്തിന് സമീപത്തുനിന്നും കാവല്‍പ്പുരകളും സ്നാന ഘാട്ടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സ്വാത്ത് ജില്ല ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൗരാണിക അവശിഷ്ടങ്ങളുടെ കേന്ദ്രമാണ്. ഗാന്ധാര ജനസമൂഹത്തിന്റേതെന്ന് കരുതപ്പെടുന്ന പൗരാണിക അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെടുക്കുന്നത്. സ്വാത്ത് ജില്ലയില്‍ പൗരാണിക ബുദ്ധ വിഹാരങ്ങളും ധാരാളമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: