കൊല്ലം: നെഞ്ചുപൊട്ടിയാണ് സ്വപ്‌നങ്ങളെല്ലാം തകര്‍ന്നതിനെക്കുറിച്ച് ഗാനമേള ഓര്‍ഗനൈസേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ്പ്രസിഡന്റ് രാജന്‍ ഇരവിപുരം ഇപ്പോള്‍ പാടുന്നത്. വര്‍ഷത്തില്‍ നൂറുസ്റ്റേജുകളില്‍ ഗാനമേള അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന് മൂന്നു വര്‍ഷമായി പണിയില്ല. വേറെ ജോലികളൊന്നും അഭ്യസിച്ചിട്ടുമില്ല. വരുമാനമില്ലാതെ നട്ടം തിരിയുകയാണ്. ഇത് ജില്ലയിലെ മിക്ക ഗാനമേള ട്രൂപ്പുകാരുടെയും ഗായകരുടെയും അവസ്ഥയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ രണ്ടുതവണ പ്രളയമുണ്ടായി. ചെറിയ രീതിയില്‍ അതിജീവനം തേടി വരുന്നതിനിടയിലാണ് കോവിഡ് മഹാമാരി വില്ലനായത്.
ഉത്സവങ്ങളുടെ കേന്ദ്രമാണ് കൊല്ലം ജില്ല. നിരവധി ക്ഷേത്രങ്ങളുള്ള ജില്ല. സാധാരണനിലയില്‍ കൈനിറയെ പരിപാടികള്‍. എന്നാല്‍ അതെല്ലാം പൊടുന്നനെ ഇല്ലാതായി. പ്രതീക്ഷകളെല്ലാം താറുമറായി. ഇപ്പോള്‍ കടക്കെണിയില്‍ വലയുന്ന മിക്ക ട്രൂപ്പുകളും അടച്ചുപൂട്ടി. പട്ടിണിസഹിക്കാനാകാതെ കെട്ടിടനണ്ടിര്‍മാണത്തിനും മത്സ്യകച്ചവടത്തിനും പോയി. വരുമാനമില്ലാതെ കടക്കെണിയില്‍പെട്ട് ആത്മഹത്യാമുനമ്പിലേക്ക് നീങ്ങുന്ന തങ്ങള്‍ക്ക് ഒരുകൈ സഹായം വൈകരുതെന്നാണ് സര്‍ക്കാരിനോടുള്ള ഇവരുടെ അഭ്യര്‍ഥന.
മറ്റെല്ലാ മേഖലയിലും പ്രവര്‍ത്തനങ്ങള്‍ പണ്ടുനരാരംഭിച്ചപ്പോള്‍ കലാരംഗത്ത് മാത്രം ഒരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കലാകാരന്മാരുടെ ജീവിതമാര്‍ഗത്തിനായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്കുകള്‍ വഴി പലിശരഹിത വായ്പകള്‍ നല്കാന്‍ നടപടി ഉണ്ടാകണമെന്നും ലക്ഷങ്ങള്‍ ലോണെടുത്ത ഗാനമേളസമിതി ഉടമകള്‍ക്ക് സാമ്പത്തികമായ ബുദ്ധിമുട്ടിലായ സാഹചര്യം പരിഗണിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ട് ഒരു തീര്‍പ്പ് കല്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇതിനായി സംഘടനയുടെ നേതൃത്വത്തില്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് രാവിലെ 10ന് ധര്‍ണ നടത്തുമെന്ന് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജെ.ആര്‍. കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപണ്ടി ധര്‍ണ ഉദ്ഘാടനം ചെയ്യും. രാജന്‍ ഇരവി
പുരം, സജയകുമാര്‍, അനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: