തിരുവനന്തപുരം: ഏഴു വര്‍ഷത്തെ വിലക്കിനുശേഷം ഇന്ത്യന്‍ പേസര്‍ എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക്് തിരിച്ചുവരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ടി 20 ക്രിക്കറ്റ്്ടൂര്ണമെന്റില് ശ്രീശാന്ത് കളിക്കും.
ടൂര്‍ണമെന്റ് നടത്തുന്നതിന് കേരള സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. അനുമതി ലഭിച്ചാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ടു പോകും. ശ്രീശാന്ത് ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് സാജന്.കെ. വര്‍ഗീസ് പറഞ്ഞു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കളിക്കാരെ ബയോ ബബിളില്‍ പ്രവേശിപ്പിക്കും. ആലപ്പുഴയിലെ ഹോട്ടലിലാണ് കളിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക. ഡിസംബര്‍ ആദ്യവാരമാണ് ടൂര്‍ണമെന്റ് .
ശ്രീശാന്ത് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 2007 ടി 20 ലോകകപ്പ് കിരീടം നേടിയിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക്് ശേഷം സ്വന്തം മണ്ണില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു . ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്് 2013 ല്‍ ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: