കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് മീഞ്ചന്ത വാര്‍ഡില്‍ ജനകീയനായി മാറിയിരിക്കുകയാണ് കൗണ്‍സിലര്‍ നമ്പിടി നാരായണന്. ബിജെപി പ്രതിനിധിയായി ഒരാള്‍ ആദ്യമായി കൗണ്‍സിലില്‍ എത്തിയതും തുടര്‍ച്ചയായി ബിജെപി പ്രതിനിധികളെ ജയിപ്പിച്ചുവിട്ട വാര്‍ഡുമാണ് മീഞ്ചന്ത. ബിജെപി കൗണ്‍സിലര്‍മാരുടെ ജനകീയതയും അവര്‍ നടപ്പാക്കിയ വികസനവുമാണ് തുടര്‍ച്ചയായ ഈ വിജയത്തിന് കാരണം.
കോഴിക്കോട് കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലര്‍ കെ. കൃഷ്ണന് മാസ്റ്ററുടെ ഓമ്മകള്‍ ഉറങ്ങുന്ന പ്രദേശങ്ങളാണ് മീഞ്ചന്തയും കണ്ണഞ്ചേരിയുമൊക്കെ. രണ്ടു തവണയാണ് കൃഷ്ണന് മാസ്റ്റര്‍ ഇവിടെ നിന്ന് ജയിച്ചു കൗണ്‍സിലില്‍ എത്തിയത്. തുടര്‍ന്ന് കൃഷ്ണന് മാസ്റ്ററുടെ പിന്‍ഗാമികളായി പങ്കജം പൈക്കാട്ടും കെ.വി. വേണുഗോപാല ന് മാസ്റ്ററും കൗണ്‍സിലിലെത്തി. ഒരു ഇടവേളയ്ക്ക് ശേഷം നമ്പിടി നാരായണനിലൂടെ ആ വാര്‍ഡ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
കെ. കൃഷ്ണന് മാസ്റ്ററുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കണ്ണഞ്ചേരി ടെമ്പിള്‍-മിനി ബൈപ്പാസ് ക്രോസ് റോഡിന് കൃഷ്ണന് മാസ്റ്ററുടെ പേര് നല്‍കുകയും റോഡിന്റെ വികസനപ്രവൃത്തി നടത്തുകയും ചെയ്തത് നമ്പിടി നാരായണന്റെ നേതൃത്വത്തിലാണ്. കോഴിപ്പുറം റോഡ്, വി.പി. പ്രേംനാഥ് റോഡ്, പാലാട്ട് നഗര്‍ റോഡ്, മുതിരവളപ്പ് റോഡ്, രാമകൃഷ്ണമിഷന്‍ എല്‍പി സ്കൂള്‍ റോഡ്, എന്‍എസ്എസ് സ്കൂള്‍ റോഡ്, ഈസ്റ്റ് മീഞ്ചന്ത റസിഡന്‍സ് റോഡ്, കണ്ണഞ്ചേരി ടെമ്പിള്‍ റോഡ് തുടങ്ങി നിരവധി റോഡുകളുടെ പ്രവൃത്തി നവീകരണവും വികസനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടിയില്‍ പൂര്‍ത്തിയാക്കി.
തിരുമുന്പ് നിലം ഡ്രൈനേജ് നിര്‍മ്മാണം, ബംഗ്ലാവ് ക്ഷേത്രത്തിന് പിന്‍ഭാഗത്തെ നടവഴികള്‍ നിര്‍മ്മിച്ചതും മീഞ്ചന്ത സ്കൂളിന് ചുറ്റുമതില്‍ പണിതതും ഹൈസ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടത്തിയ പ്രവൃത്തികളാണ്. പാലാട്ട് യുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നമ്പിടി നാരായണനുണ്ടായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കിണര്‍, പാചകപ്പുര, ശൗചാലയം എന്നിവ നിര്‍മ്മിക്കുകയും ചെയ്തു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി അറുനൂറോളം മീറ്ററിലാണ് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചത്. മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളി ലൊന്നായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 13 വീടുകളും അനുവദിച്ചു. വാര്‍ഡിലെ ഓവുചാലുകളും കനാലുകളും നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി. റോഡുകള്‍, ഇടവഴികള്‍, ഫുട്പാത്തുകള്‍ എന്നിവ പുതുതായി നിര്‍മ്മിച്ചും അറ്റകുറ്റ പണികള്‍ നടത്തിയും ജനങ്ങളുടെ സഞ്ചാരം സുഗമമാക്കി. തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡിയാക്കി. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ വിവിധ ക്യാമ്പുകളും സംഘടിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹിക്കുന്നവരുടെ കൈകളിലെത്തിക്കാന്‍ നിരന്തരപരിശ്രമവും നടത്തി. റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ എന്നിവരെ കൈകോര്‍ത്തു പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടത്തിന്റെ പട്ടിക നീളുകയാണ്.
മീഞ്ചന്ത വാര്‍ഡ് ഈ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണമായതിനാല്‍ നമ്പിടി നാരായണന് പന്നിയങ്കര വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. വികസന തുടര്‍ച്ചയ്ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും മീഞ്ചന്തയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടണമെന്ന് നമ്പിടി നാരായണന് നിര്‍ദ്ദേശിക്കുന്നു. എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമ്യ സന്തോഷിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് നമ്പിടി നാരായണന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: