പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പത്താം വാര്‍ഡായ വിഷ്ണുമംഗലം വാര്‍ഡില്‍ വികസന മുന്നേറ്റമുണ്ടായപ്പോള്‍ 16 വാര്‍ഡുകളില്‍ 50 ശതമാനം പോലും വികസം നടത്താന്‍ സാധിക്കാത്ത ഭരണസമിതിയാണ് ഇത്തവണ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്ന് പടിയിറങ്ങിയത്.
പത്താം വാര്‍ഡില്‍ മുഴുവന്‍ റോഡുകളുടെ ടാറിംങ്ങും പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച വിഷ്ണുമംഗലം വാര്‍ഡിനെ പ്രതിനിധീകരിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സന്തോഷിനെ പഞ്ചായത്ത് വികസന സമിതിയുടെ അവാര്‍ഡിന് അര്‍ഹനാക്കിത് ആത്മാര്‍ത്ഥതയോടെയുള്ള ജനസേവനത്തിനുള്ള അംഗീകാരം കൂടിയാണ്. മറ്റ് വാര്‍ഡുകലില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലാണ്.
പഞ്ചായത്തിലെ പൊതു ശ്മശാനം പേരിന് ഉദ്ഘാടനം ചെയ്ത് വെച്ചതെല്ലാതെ നാട്ടുകാര്‍ക്ക് പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന സ്റ്റേഡിയം മാത്രമാണ് പുല്ലൂര്‍ പെരിയയില്‍ ആകെയുള്ളത്. വേനല്‍ക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായ ജലനിധി പദ്ധതിയോട് മുഖംതിരിക്കുന്ന സമീപനമാണ് ഭരണകക്ഷിയായ ഇടതുപക്ഷം ചെയ്തത്. കുടിവെള്ളത്തിന് പുതിയൊരു സംരംഭം സൃഷ്ടിക്കാനൊ പഞ്ചായത്ത് ഭരണസമതിക്കായിട്ടില്ല. കല്യോട്ടെ രണ്ട് യുവാക്കളുടെ കൊലപാതകത്തോടെ ജനങ്ങള്‍ സിപിഎമ്മെന്ന പ്രസ്ഥാനത്തെ പടിക്ക് പുറത്താക്കി പിണ്ഡംവെക്കുന്ന കാഴ്ചയാണ് ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നത്.
അഞ്ച് വാര്‍ഡുകളില്‍ ഇത്തവണ ബിജെപി നിര്‍ണായക ശക്തിയാണ്. പഞ്ചായത്തില്‍ വികസന നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില് അത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്ത്തനഫലമായിട്ട് മാത്രമാണ്. കേന്ദ്ര സര്‍വ്വകലാശാല ഈ പഞ്ചായത്തില്‍ സ്ഥാപിതമായി താല്‍ക്കാലിക പ്രവര്‍ത്തനത്തില്‍ മാത്രമൊതുങ്ങിയപ്പോള്‍ ലോക ശ്രദ്ധപതിപ്പിക്കുന്ന തരത്തില്‍ വികസന കുതിപ്പിലൂടെ പൂര്‍ണതയിലേക്ക് കൊണ്ടുവന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉഠാന്‍ പദ്ധതിയില്‍പെടുത്തി പെരിയില്‍ എയര്‍സ്ട്രിപ്പിന് സ്ഥാപിക്കാന്‍ പോകുന്നതും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്നതിന് യാതൊരു സംശയവുമില്ല. എല്ലാ വാര്‍ഡുകളിലും ബിജെപി ഒന്നാംഘട്ട സമ്പര്‍ക്കം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ലഭിക്കുന്ന അംഗീകാരം ഇപ്രാവശ്യം പുല്ലൂര്‍പെരിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതിന്റെ സൂചനയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷും ജനറല്‍ സെക്രട്ടറി രതീഷും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: