ഇടുക്കി: ജില്ലയില്‍ ഏഴ് മാസത്തിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചവര്‍ 10000 പിന്നിട്ടു. ഇന്നലെ 188 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ 10188 ആയി ആകെ രോഗികള്‍. ഇതില്‍ 8169 പേര് രോഗമുക്തി നേടിയപ്പോള്‍ 2007 പേരാണ് രോഗം ബാധിച്ച് വിവിധയിടങ്ങളിലായി ഉള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 27 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.
ഒക്ടോബര്‍ 3ന് 7206 ആയിരുന്നു ആകെ രോഗികള്‍, അതായത് വെറും മൂന്നാഴ്ചകൊണ്ട് മൂവായിരത്തോളം രോഗികള്‍. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെയാണ് രോഗികളുടെ എണ്ണം ക്രമാധീതമായി പെരുകിയത്. സെപ്തംബര്‍ 30ന് 3788 രോഗികളും ആഗസ്റ്റ് 30ന് 1746 രോഗികളുമാണ് ആകെ ജില്ലയില്‍ ഉണ്ടായിരുന്നത്.
മാര്‍ച്ച് അവസാനത്തോടെയാണ് ജില്ലയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്നു ആദ്യം മുതല്‍ മലയോര ജില്ലയായ ഇടുക്കിയിലെ രോഗികളുടെ എണ്ണം. പതിയെ പതിയെ ഉയര്‍ന്ന രോഗികള്‍ എണ്ണം പിന്നീട് ശര വേഗത്തില്‍ ആകുകയായിരുന്നു. അടുത്ത കാലത്തായി ഇത് ദിവസവും ശരാശരി 100-150 ഇടയിലേക്കായി രോഗികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ മാത്രം 72 പേര് രോഗമുക്തി നേടി. ജില്ലയിലാകെ ഇതുവരെ 12 പേരുടെ മരണവും സ്ഥരീകരിച്ചിട്ടുണ്ട്.
തൊടുപുഴ മുനിസിപ്പാലിറ്റി 22, 24 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന (എ) കാഞ്ഞിരമറ്റം കാപ്പിത്തോട്ടം റോഡ് മുതല്‍ പഴമ്പള്ളിക്കട വരെയുള്ള റോഡിന്റെ ഇരുവശവും ലക്ഷംവീട് കോളനി ഉള്‍പ്പെടെ (ബി) ലക്ഷം വീട് കോളനിയുടെ വലതുവശത്തുള്ള റോഡിന്റെ (പഴശ്ശി റോഡ്) ഇരുവശവും റോഡ് അവസാനിക്കുന്നതു വരെയും (സി) ടാഗോര്‍ റോഡിന്റെ ഇരുവശവും പീഡിക്കല് സ്റ്റോര്‍ വരെയും കണ്ടെയ്ന്മെന്റ് സോണ്‍ ആയി ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: