കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മുന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ എറണാകുളം ഡിഎംഒയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11ന് മുമ്പു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് ആരോഗ്യനില പരിശോധിച്ചശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്ന് വിജിലന്‍സ് കോടതി കഴിഞ്ഞദിവസം തീരുമാനിച്ചത്.
ഡിഎംഒ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചശേഷം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ആരോഗ്യനില പരിശോധിച്ച് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അര്‍ബുദരോഗത്തിന്റെ ചികിത്സയ്ക്കായാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ക്യാന്‍സര്‍ വിദഗ്ധരും മെഡിക്കല്‍ ബോര്‍ഡിലുണ്ടാകും. ചൊവ്വാഴ്ച തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.
നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് പറയുന്നു. അന്വേഷണം നടക്കുമ്പോള്‍ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷന് എംഡിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷ് അടക്കം അഞ്ചുപേരെക്കൂടി പ്രതിചേര്‍ത്ത് അന്വേഷണ സംഘം കഴിഞ്ഞദിവസം പ്രതിപ്പട്ടിക പുതുക്കി സമര്‍പ്പിച്ചിരുന്നു. അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിം കുഞ്ഞ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: