ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ 7330 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു.
അവസാന ദിനത്തില്‍ മാത്രം ലഭിച്ചത് 3662 പത്രികകള്‍. ജില്ലാ പഞ്ചായത്ത്- 70, ബ്ലോക്ക് പഞ്ചായത്തുകള്‍- 482, ഗ്രാമപഞ്ചായത്തുകള്‍- 2766, നഗരസഭകള്‍- 350. എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം.
ജില്ലയിലാകെ ലഭിച്ച പത്രികകള്‍: ജില്ലാ പഞ്ചായത്ത്- 134, ബ്ലോക്ക് പഞ്ചായത്ത്- 785, (അടിമാലി 99, ദേവികുളം 107, നെടുങ്കണ്ടം 106, ഇളംദേശം 101, ഇടുക്കി 97, കട്ടപ്പന 94, തൊടുപുഴ 96, അഴുത 85). മുനിസിപ്പാലിറ്റി- 596 (കട്ടപ്പന -301, തൊടുപുഴ -295), ഗ്രാമ പഞ്ചായത്ത്-5815. ഏറ്റവും കൂടുതല്‍- വണ്ടിപ്പെരിയാര്‍(202), ഏറ്റവും കുറവ് – കോടിക്കുളം (51).
1. അടിമാലി-12, 2. മൂന്നാര്‍- 7, 3. ദേവികുളം- 5, 4. രാജാക്കാട്- 8, 5. മുരിക്കാശ്ശേരി- 7, 6. നെടുങ്കïം- 11, 7. പാമ്പാടുംപാറ- 10, 8. വണ്ടന്മേട്-8, 9. വണ്ടിപ്പെരിയാര്‍- 7, 10. വാഗമണ്‍- 8, 11. ഉപ്പുതറ- 10, 12. മൂലമറ്റം- 10, 13. കരിങ്കുന്നം- 6, 14. കരിമണ്ണൂര്‍- 6, 15. പൈനാവ്- 10, 16. മുള്ളരിങ്ങാട് – 9 എന്നിങ്ങനെയാണ് ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കിയവരുടെ എണ്ണം.
മൂലമറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നോമിനേഷന് സമയം അവസാനിച്ചപ്പോള്‍ അറക്കുളം പഞ്ചായത്തില്‍ 112 പേരും വെള്ളിയാമറ്റത്ത് 129 പേരും കുടയത്തൂരില്‍ 115 പേരും മുട്ടത്ത് 79 പേരും നോമിനേഷന് നല്കി.
അറക്കുളം എ.കെ.ജി. പതിമൂന്നാം വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ഉഷ ഗോപിനാഥ് സ്വതന്ത്രയായി മത്സര രംഗത്തുണ്ട്. അവിടെ തന്നെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയും വേറേയുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഉഷയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്പര്യം എടുത്തില്ല. അറക്കുളത്ത് നോമിനേഷന് കൊടുക്കുന്ന അവസാന ദിവസമായ ഇന്നലെയും സീറ്റ് ധാരണ ഉണ്ടായിട്ടില്ല. അതു കൊണ്ട് തന്നെ ദൂരിപക്ഷം വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ത്ഥികളും നോമിനേഷന് കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് റിബല്‍ ശല്ല്യം ഉണ്ടായിരിക്കുന്നത് നേതൃത്വത്തിന്റെ പിടിപ്പ് കേടാണ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പറ്റാത്തതെന്നും ആക്ഷേപമുണ്ട്.
ജില്ലയില്‍ ഭൂരിഭാഗം പഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഏറെ വിജയ പ്രതീക്ഷയുള്ള തൊടുപുഴ നഗരസഭയില്‍ മാത്രം 35ല്‍ 31 വാര്‍ഡുകളിലേക്കും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്.
തൊടുപുഴ മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലേക്കും ഒരു മുനിസിപ്പാലിറ്റിയിലേക്കുമായി 144 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് 20 പേരും ജില്ലാ പഞ്ചായത്തിലേക്ക് 3 പേരും പത്രിക സമര്പ്പിച്ചുണ്ട്.
വോട്ടു ചെയ്യാന്‍ അനുമതി നല്‍കണം
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.
എന്നാല്‍ തൊഴിലിന് സാരമായ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ തൊഴിലാളിക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കേണ്ടതാണ്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും കമ്മീഷന് ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: