കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടിയുടെ സഹോദരന് ഷറഫുദ്ദീന് കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡായ കമ്പിലിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഷറഫുദ്ദീന് മത്സരിക്കുന്നത്.
ബിജെപിയും എന്ഡിഎയുംന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കളളപ്രചാരണങ്ങള്‍ക്ക് തിരിച്ചടി നല്കി കൊണ്ടാണ് ഷറഫുദ്ദീന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരിക്കുന്നത്.
നാറാത്ത് അബ്ദുളളക്കുട്ടിയുടെ തറവാട് വീടിന് സമീപം താമസിക്കുന്ന ഷറഫൂദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുളള കമ്പില്‍ വാര്‍ഡില്‍ മത്സരിക്കുന്ന ഇടത്-വലത് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: