തൃശൂര്‍ പുതിയ വീട്ടില്‍ അന്തിയുറങ്ങാന്‍ ചിലര്‍ക്ക് ഉറ്റവരില്ല. മറ്റ് ചിലര്‍ക്ക് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ഇന്നും അതെല്ലാം നടുക്കുന്ന ഓര്‍മകളായി പലരുടെയും മനസില്‍ അവശേഷിക്കുന്നുണ്ട്. ഇനിയും ഇതു പോലുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇടവരുത്തരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് പുതിയ ഭവനങ്ങളിലേക്ക് ഇവര്‍ പ്രവേശിച്ചത്.
2018 ആഗസ്റ്റ് 16 നാണ് നാടിനെ നടുക്കിക്കൊണ്ട് ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂര്‍ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നാലു പേരുടെ ജീവനപഹരിച്ച പ്രകൃതി 33ഓളം കുടുംബങ്ങളെ അന്ന് വഴിയാധാരമാക്കി. തകര്‍ന്നടിഞ്ഞുപോയ വീടുകളുടെ സ്ഥാനത്ത് അവശേഷിച്ചത് മണ്‍കൂനകള്‍ മാത്രം.
അവിടെ വീണ്ടും വീട് കെട്ടി താമസിക്കാന്‍ കഴിയില്ലെന്ന് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ പലരും നിരാശ്രയരായി. ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കി. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാവാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവന്നു.
പിന്നീട് ദുരിതാശ്വാസ ക്യാമ്പിലും വാടക വീടുകളിലുമായി കഴിഞ്ഞു കൂടിയ ഇവര്‍ക്ക് വീടെന്ന സ്വപ്നം ഏറെ അകലെയായിരുന്നു. രണ്ട് വര്‍ഷക്കാലം ക്യാമ്പിലും മറ്റുമായാണ് ഇവര്‍ ജീവിതം കഴിച്ചു കൂട്ടിയത്. ദുരിതാശ്വാസ ക്യാമ്പിലെ അരണ്ട വെളിച്ചത്തില്‍ ജീവിതത്തിന്റെ പ്രതീക്ഷകളത്രയും അവസാനിച്ചെന്ന് കരുതി മുഖം കുനിച്ചിരുന്ന ഇവരുടെ ദുരവസ്ഥയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ തുണയായി എത്തുകയായിരുന്നു.
ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇത്രയും പേര്‍ക്ക് പുതിയ സ്ഥലത്ത് വീട് വെച്ച് നല്കി കൊണ്ട് സേവാഭാരതി ഇവരുടെ പുനരധിവാസം പൂര്‍ത്തിയാക്കിയത്. നാലര സെന്റ് സ്ഥലത്ത് 750 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: