മോണ്ടിവിഡിയോ: ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം വിജയം. ഉറുഗ്വെയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ നാലാം വിജയം ആഘോഷിച്ചത്.
ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 34-ാം മിനിറ്റില്‍ ആര്‍തുര്‍ മെലോ ബ്രസീലിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ റിച്ചാര്ലിസണ് രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ നാലു മത്സരങ്ങളില്‍ 12 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സൂപ്പര്‍ താരങ്ങളായ നെയ്മര്‍, ഫിലിപ്പ് കുടിഞ്ഞോ എന്നിവരെ കൂടാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്. കൊറോണ ബാധിച്ച ലൂയി സുവാരസ് ഉറുഗ്വെക്കായി കളത്തിലിറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: