മൂലമറ്റം: എകെജി കോളനിക്ക് സമീപമുള്ള മൂന്നുങ്കവയല്‍ തുക്കുപാലം അപകടാവസ്ഥയില്‍. അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍. നിത്യേന നൂറുകണക്കിനാളുകള്‍ മൂന്നങ്കവയല്‍, കണ്ണിക്കല്‍, മൂലമറ്റം പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ പലത്തിന്റെ തുണിന്റെ അടിവശം തുരുമ്പെടുത്ത് ദ്രവിച്ച് എതുസമയത്തും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.
ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി എംവിഐപി പാലം അടച്ച് വച്ചിരിക്കുകയാണ്. മൂലമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യഷോപ്പ് മുന്നുങ്കവയലിലേക്ക് മാറ്റിയപ്പോള്‍ ആണ് പാലം അടച്ചത്.
നേരത്തേ റബ്ബര്‍ വെട്ടാന്‍ പോകുന്നവരും കടകളില്‍ പോകുന്നവരും സൈക്കിളിലാണ് പാലത്തിലൂടെ പൊയ്കൊണ്ടിരുന്നത്. ഇപ്പോള്‍ പാലം അടച്ചതോടെ നടന്നു വേണം പോകാന്‍. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പാലം ആടച്ചത് വിനയായി. വിദേശമദ്യഷോപ്പ് തിരിച്ച് വീണ്ടും മൂലമറ്റത്തേക്ക് മാറ്റി. ഇനി പാലം അടച്ച് വയ്ക്കേണ്ട ആവശ്യം ഇല്ല. കുട്ടികള്‍ സ്കൂളുകളിലും കടകളിലും ഒക്കെ പൊയ്കൊണ്ടിരുന്നതും ഇതുവഴിയാണ്. കാലാകാലങ്ങളില്‍ നടത്തേണ്ട മെയിന്റന്‍സ് പണികള്‍ നടത്താത്തതും പെയിന്റിങ് പണികള്‍ നടത്താത്തതുമാണ് പാലം അപകടത്തിലാവാന്‍ കാരണം.
ഒരു വര്‍ഷം മുമ്പ് പാലം തകരാറിലായി രണ്ട് കുട്ടികള്‍ പാലത്തില്‍ നിന്ന് വെള്ളത്തില്‍ പോയിരുന്നു. അന്ന് ഭാഗ്യം കൊണ്ട് ആളപകടം ഉണ്ടായില്ല. തൂണ് തകര്‍ന്നാല്‍ വന്‍ അപകടം ഉണ്ടാകും. എത്രയും വേഗം പാലത്തിന്റെ തുണിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാലം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: