കരുനാഗപ്പള്ളി: ഓര്മ വച്ച കാലം മുതല്‍ ചെങ്കൊടി ഏന്തി തഴമ്പുപിടിച്ച കൈകളില്‍ കുങ്കുമഹരിത പതാക പിടിക്കുവാന്‍ കെ. സുധാകരന് തീരുമാനിച്ചത് തെല്ലും കുറ്റബോധം ഇല്ലാതെയാണ്. കുട്ടിക്കാലം മുതല്‍ ചൊല്ലി തഴമ്പിച്ച മുദ്രാവാക്യങ്ങളില്‍ തൊഴിലാളി ക്ഷേമവും മാനവികതയും എല്ലാം ഉണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ച് മുതലാളിത്ത മനോഭാവവും. രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടുകൊണ്ട് സഹജീവികളോട് കാണിക്കുന്ന പ്രീണനസമീപനങ്ങളും ദീര്‍ഘനാള്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരണ ആയി.
എഐഎസ്എഫ്, എഐവൈഎഫ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരവെ വിദേശത്ത് ജോലി തേടിപ്പോയി. ഏതാനും വര്ഷത്തിനണ്ടു
ശേഷം നാട്ടില്‍ തിരിച്ചെത്തി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി കൈക്കൊള്ളുന്ന വ്യതിയാനങ്ങളെ പലപ്പോഴും പാര്‍ട്ടി വേദികളില്‍ ശക്തമായി വിമര്‍ശിക്കാറുള്ള സുധാകരന് ശബരിമല വിഷയത്തിലും പൗരത്വനിയമ ഭേദഗതി വിഷയത്തിലും പാര്‍ട്ടിയുടെ നിലപാടിനെതിരെ ശക്തമായ നിലപാടു കൈകൊണ്ടു. മാത്രമല്ല സംഘടിത മതവിഭാഗങ്ങളോട് കാണിക്കുന്ന അമിതവിധേയത്വവും പാര്‍ട്ടിയോടുള്ള കുറ് ഇല്ലാതാക്കാന്‍ കാരണമായി.
മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളും രാഷ്ട്രവിരുദ്ധശക്തികള്‍ക്കും ശത്രുരാജ്യങ്ങള്‍ക്കും എതിരെ സ്വീകരിക്കുന്ന ധീരമായ നടപടികളും ഭാരതീയരായ ഓരോരുത്തര്‍ക്കും നല്കുന്ന ആത്മാഭിമാനവും ആത്മവിശ്വാസവും കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രസ്ഥാനത്തില്‍ നിന്നും മാറിചിന്തിക്കാന്‍ പ്രേരണയായി.
ആദിനാട് വടക്ക് കഴുവേലിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സുധാകരന്. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഭഗവതപാരായണം ഉപജീവന മാര്‍ഗമായി കണ്ടെത്തിയ ഇദ്ദേഹം കുലശേഖരപുരത്താണ് താമസിക്കുന്നത്. എം. സുഷമയാണ് ഭാര്യ. ഡ്യൂ സുധാകരന്, ഡിറ്റി സുധാകരന്, ഡാനി സുധാകരന് എന്നീ മൂന്ന് പെണ്മക്കളാണുള്ളത്.
കഴിഞ്ഞ ദിവസം കുലശേഖരപുരത്തുള്ള ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ് ബിജെപി ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി കുലശേഖരപുരം മേഖലാപ്രസിഡന്റ് സുഗതന്, വാര്‍ഡ് കണ്‍വീനര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: