കൊച്ചി: ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്യുന്നു. റിമാന്‍ഡില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി. ലൈഫ് മിഷന് കേസിലെ കോഴ സംബന്ധിച്ച് സ്വപ്ന വിജിലന്‍സ് മുമ്പാകെ നല്കിയ മൊഴിയില്‍ ശിവശങ്കറിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. കള്ളക്കടത്ത് ഇടപാട് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയത്. അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായമാണ്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
അതേസമയം സ്വപ്ന സുരേഷിനെയും സരിത്തിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ കോടത കസ്റ്റംസിന് അനുമതി നല്കി. കള്ളക്കടത്ത് ഇടപാട് ശിവശങ്കര്‍ അറിഞ്ഞിരുന്നെന്ന് പ്രതികള്‍ ആവര്‍ത്തിച്ചാല്‍ ശിവശങ്കറെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: