അഡ്ലെയ്ഡ്: ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ അഡ്ലെയ്ഡില് കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് അടക്കമു്ള്ള കളിക്കാര്‍ ഐസോലേഷനില്‍ പ്രവേശിച്ചു.
ഷെഫീല്‍ഡ് ഷീല്‍ഡ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് തിരിച്ചെത്തിയ കളിക്കാരോട് ഐസോലേഷനില്‍ പ്രവേശിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പെയ്ന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഐസോലേഷനില്‍ പ്രവേശിച്ചത്.
പെയ്ന് പുറമെ മാത്യു വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഐസോലേഷനിലാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇവര്‍ക്ക് നഷ്ടമായേക്കും. ഈ മാസം 27 ന് സിഡ്നിയിലാണ് ആദ്യ ഏകദിനം.
അതേസമയം, ഓസ്ട്രേലിയിലെത്തിയ ഇന്ത്യന്‍ ടീം 14 ദിവസത്തെ ക്വാറന്റൈനിലാണ്. ഈമാസം 26 വരെ ക്വാറന്റൈന് നീളും. ഈ കാലയളവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലം നടത്താന്‍ ഓസ്ട്രേലിയ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 17 ന് അഡ്ലെയ്ഡില് ആരംഭിക്കും. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: