പട്ന: തുടര്‍ച്ചയായ നാലംതവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് ഉപമുഖ്യമന്ത്രിമാരും 14 മന്ത്രിമാരുമാണ് നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമാണ് ഉപമുഖ്യമന്ത്രിമാര്‍.
വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലല്‍ ചൗധരി, ഷീല മണ്ഡല് എന്നിവരാണ് ജെഡിയുവില്‍നിന്നു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍; ബിജെപിയില്‍ നിന്ന് മംഗള്‍ പാണ്ഡെയും രാംപ്രീപ് പസ്വാനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ (എച്ച്എഎം) സന്തോഷ് മാഞ്ചിയും വികാസ്ശീല് ഇന്സാന് പാര്‍ട്ടിയുടെ (വിഐപി) മുകേഷ് മല്ലയും സത്യപ്രതിജ്ഞ ചെയ്തു.
243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ചാണ് എന്‍.ഡി.എ. അധികാരത്തിലെത്തിയത്. 74 സീറ്റുകള്‍ നേടി ബി.ജെ.പി. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 43 സീറ്റുകളാണ് നിതീഷിന്റെ ജെ.ഡി.യുവിന് നേടാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: