കൊച്ചി: കൊറോണക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി പിണറായി സര്‍ക്കാര്‍ ഇറക്കിയ പഠന സഹായി വിവാദമാകുന്നു. പാലക്കാട് ഡയറ്റും എസ്എസ്കെ പാലക്കാടും ചേര്‍ന്ന് എട്ടാംക്ലാസിലേക്ക് തയാറാക്കിയ ഇന്റര്‍ബെല്‍ ഹിന്ദി പാഠ അനുബന്ധ അധിക പഠന സാമഗ്രിയിലാണ് കുഴപ്പം.
കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും ആരോപിക്കുന്നതുമായ പ്രചാരണത്തിന് വിദ്യാലയം വിനിയോഗിക്കുന്നതിനെതിരേ നിയമ നടപടികള്‍ക്ക് സംസ്ഥാനത്തും തുടക്കമിട്ടുകഴിഞ്ഞു.
എട്ടാംക്ലാസ് ഹിന്ദി പാഠമായി ബര്‍തോള്‍ ബ്രഹ്ത് എന്ന ജര്‍മന്‍ നാടകകൃത്തിന്റെ രചനയുണ്ട്. ആശുപത്രിയിലെ ചൂഷണമാണ് പാഠം. ഇതിന് സഹായകമായി തയാറാക്കിയ ആശുപത്രി വാര്‍ത്തകളും വിശേഷണങ്ങളുമാണ് വിവാദമായിരിക്കുന്നത്. വാര്‍ത്ത യുപി ഗോരഖ്പുരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവമാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രാണവായു മുറിച്ചുകളയാന്‍ പോകുന്നവരെ കരുതിയിരിക്കുക എന്ന തലക്കെട്ടില്‍ ‘ഒരുകൂട്ടം റിപ്പോര്‍ട്ടര്‍മാര്‍’ തയാറാക്കിയ വാര്‍ത്തയാണ്. അതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത് ‘രക്തംപുരണ്ട കൈയുള്ള പ്രധാനമന്ത്രി’ എന്നാണ്. ഒപ്പം ചേര്‍ത്തിരിക്കുന്ന രേഖാചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അനുസ്മരിപ്പിക്കുന്നയാള്‍ കൊച്ചു കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ്. അത് യോഗിതന്നെയാണെന്ന് ഉറപ്പാക്കാന്‍ യോഗി എന്ന് പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
പാഠം ക്ലാസ് മുറികളിലും പാലക്കാട് ജില്ലയിലും മാത്രമല്ല പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണിലും കമ്പ്യൂട്ടറുകളിലുമായി വീടുകളില്‍ കിട്ടുന്നു. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും ലഭിക്കുന്നു. രക്ഷിതാക്കളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവും പ്രധാനമന്ത്രി മോദി, യോഗി വിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് രാഷ്ട്രീയ ലക്ഷ്യം.
പാഠഭാഗത്ത് ഈ ചിത്രത്തേയും പാഠഭാഗത്തേയും അടിസ്ഥാനമാക്കി ചോദിക്കുന്ന ചോദ്യങ്ങളുമുണ്ട്. ഏറെ കുഴപ്പംപിടിച്ച ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതാണിത്. രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യ അസ്വസ്ഥതകള്‍ക്കു പോലും ഇടയാക്കിയേക്കും. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനുകീഴിലായതിനാല്‍ കടുത്ത നിയമ നടപടികള്‍ക്ക് ഇടയാക്കുന്നതാണ്.
വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന അനുബന്ധ അധിക പഠന സാമഗ്രിയൊരുക്കി രാഷ്ട്രീയം കളിക്കുന്ന അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരേ നടപടിക സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ് കുമാര്‍ പ്രസ്താവിച്ചു.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: