കൊല്‍ക്കത്ത: ബംഗാളി നടന് സൗമിത്ര ചാറ്റര്‍ജി(85) അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെലവ്യൂ നഴ്സിംഗ് കേന്ദ്രത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.15നായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ ആറിന് കോവിഡ് പോസിറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായതിനെ തുടര്‍ന്ന് കോവിഡ് ഇതര ഇന്റന്‍സീവ് ട്രോമ യൂണിറ്റിലേക്ക്(ഐടിയു) മാറ്റിയിരുന്നു. വിദഗ്ധ ഡോക്ടര്‍ അടങ്ങിയ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ തുടര്‍ന്നിരുന്നത്.
സത്യജിത് റേയുടെ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. റേയുടെ 14 സിനിമകളില്‍ സൗമിത്ര ചാറ്റര്‍ജി വേഷമിട്ടു. മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി. 2012-ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരത്തിന് അര്‍ഹനായി. 2004-ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. 2018-ല്‍ ഫ്രാന്‍സിന്റെ പരമോന്നത കലാ ബഹുമതിക്കും അര്‍ഹനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: