കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എന്‍ഡിഎ – ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 23 ഡിവിഷനുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
ഡിവിഷന്, സ്ഥാനാര്‍ത്ഥിയുടെ പേര് എന്ന ക്രമത്തില്‍: അഴിയൂര്‍ – വി.എന്‍. ശ്രീകല അനില്‍. എടച്ചേരി – എം.ടി. ഗോപിനാഥ്. നാദാപുരം – പി.കെ. സുനിത. മൊകേരി – എം.പി. രാജന്. കുറ്റ്യാടി – അഡ്വ.എം. സിന്ധു. പേരാമ്പ്ര – എം. ജയസുധ. കട്ടിപ്പാറ – രതി രാധാകൃഷ്ണന്. ബാലുശ്ശേരി – ഷൈനി ജോഷി. ഈങ്ങാപ്പുഴ – മിനി അനില്‍. ചാത്തമംഗലം – അഡ്വ. വി. പ്രിയ. പന്തീരങ്കാവ് – പി. ഹരിദാസന്. കടലുണ്ടി – ചന്ദ്രന് ചെറുകാട്ട്. കുന്ദമംഗലം – ടി.പി. സുരേഷ്. കക്കോടി -കെ. സഹദേവന്. മടവൂര്‍ – ശ്രീവല്ലി ഗണേശ്. നരിക്കുനി – കെ. ശശീന്ദ്രന് മാസ്റ്റര്‍. നന്മണ്ട – ശോഭ രാജന്. അത്തോളി – ലില്ലി മോഹന്‍. ഉള്ളിയേരി – ആര്.എം. കുമാരന്. മേപ്പയ്യൂര്‍ – മധു പുഴയരികത്ത്. പയ്യോളി അങ്ങാടി – കെ.കെ. രജീഷ്. മണിയൂര്‍ – ബീന എലിക്കോട്ട്. ചോറോട് – ശോഭ സദാനന്ദന്.
ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് വി.വി. രാജന്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍കൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: