കോഴിക്കോട്: ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ സിപിഐയെ ഒതുക്കിയും ജനതാദള്‍ എസിനെ വെട്ടിനിരത്തിയും സിപിഎം. സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് അവകാശപ്പെടുമ്പോള്‍ ജനതാദള്‍ എസ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
സിപിഎം 15 സീറ്റിലും മാസങ്ങള്‍ക്ക് മുമ്പ് മാത്രം മുന്നണിയിലെത്തിയ എല്‍ജെഡി നാലു സീറ്റിലും മത്സരിക്കുമ്പോള്‍ സിപിഐക്ക് നല്‍കിയത് മൂന്നു സീറ്റു മാത്രമാണ്. എന്നാല്‍ മുന്നണിയിലെ രണ്ടാം കക്ഷിയാണ് തങ്ങളെന്ന് സിപിഐ വീമ്പ് പറയുമ്പോഴാണ് സിപിഎം ഈ ഇരുട്ടടി നല്‍കിയിരിക്കുന്നത്. 27 സീറ്റുകളില്‍ ഓരോന്ന് വീതം എന്‍സിപി, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികള്‍ക്കും രണ്ടെണ്ണം സ്വതന്ത്രര്‍ക്കും നല്കിയപ്പോള് ജനതാദള്‍ എസിനെ പൂര്‍ണ്ണമായി അവഗണിച്ചു.
ആഴ്ചകള്‍ക്ക് മുമ്പാണ് കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയിലെത്തിയത്. ഏറെക്കാലമായി എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ തൊഴിയേറ്റ് നിന്ന ജനതാദള്‍ എസിനെ സീറ്റ് വീഭജനത്തില്‍ പടിക്ക് പുറത്താക്കുകയായിരുന്നു. ദിവസങ്ങളായി തുടര്‍ന്ന ചര്‍ച്ചയില്‍ ഒരു സീറ്റ് പോലും നല്‍കില്ലെന്ന നിലപാടില്‍ സിപിഎം ഉറച്ചുനിന്നതോടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കേണ്ട അവസ്ഥയാണ് ജനതാദള്‍ എസിന്. എന്നാല്‍ അവഹേളനവും നിന്ദയും സഹിച്ച് മറ്റൊരു ഗതിയുമില്ലാത്തതിനാല്‍ കിട്ടിയതു കൊണ്ട് തൃപ്തി അടയുകയാണ് സിപിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: