കൊല്ലം: മുതിര്‍ന്ന നേതാക്കളുടെ കടുത്ത എതിര്‍പ്പുകളെ തള്ളി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പരമാവധി യുവജനങ്ങളെ ഉള്‍പ്പെടുത്തിയാണ് കൊല്ലം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ജില്ലാഅധ്യക്ഷ ബിന്ദുകൃഷ്ണ ഇന്നലെ പുറത്തുവിട്ടത്. കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ വെളിയിലിരുത്തിയാണ് ലിസ്റ്റ് പുറത്തുവിട്ടതെന്ന് ഗ്രൂപ്പുവ്യത്യാസമില്ലാതെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 37 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളില്‍ 21 എണ്ണവും ഐ ഗ്രൂപ്പിനാണ്. 16 എണ്ണം എ ഗ്രൂപ്പും. നിലവിലുള്ള കൗണ്‍സിലര്‍മാരില്‍ സീറ്റ് കിട്ടിയത് മീനുലാലിനും ഉദയ കരുമാലില്‍ സുകുമാരനുമാണ്. കഴിഞ്ഞ കാലങ്ങളിലെ കൗണ്സിലര്മാരായിരുന്നവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.
ഡിവിഷനും പേരും തിരിച്ച് സ്ഥാനാര്‍ഥിപട്ടിക;
മരുത്തടി-സുമി എം, കാവനാട്-ജി. മുരളി ബാബു, വള്ളിക്കീഴ്-ബി. രാമാനുജന്‍പിള്ള, കുരീപ്പുഴ-ദേവിപ്രഭ, നീരാവില്‍-സുനിത, കടവൂര്‍-കെ.ആര്.മണി, വടക്കുംഭാഗം-സാലി തോമസ്, ഉളിയക്കോവില്‍-ഉല്ലാസ് ഉളിയക്കോവില്‍, ഉളിയക്കോവില്‍ ഈസ്റ്റ്-മീര രാജീവ്, കടപ്പാക്കട-ആശ കൃഷ്ണന്, കോയിക്കല്‍-എസ്. ശ്രീകുമാര്‍, കരിക്കോട്-ചിന്നു മോള്, കോളേജ് ഡിവിഷന്-നീന സുരേന്ദ്രനാഥ്, പാല്‍കുളങ്ങര-മീനുലാല്‍, അമ്മന്‍നട-ടി.ഡി. ദത്തന്, വടക്കേവിള-ശ്രീദേവി അമ്മ, കിളികൊല്ലൂര്‍-കെ. ഷിയാദ്, പുന്തലത്താഴം-എസ്.ബിന്ദു, പാലത്തറ-രാജീവ് പാലത്തറ, കൊല്ലൂര്‍വിള-ഹംസത്ത് ബീവി, ആക്കോലില്‍-മിനി റോയ്, തെക്കുംഭാഗം-സുനില്‍ പള്ളിനേര്, ഭരണിക്കാവ്-ലത. പി, തെക്കേവിള-എം.എം. സഞ്ജീവ് കുമാര്‍, മുണ്ടയ്ക്കല്‍-കുരുവിള ജോസഫ്, പട്ടത്താനം-പട്ടത്താനം സന്തോഷ്, കന്റോണ്‍മെന്റ്-സി.വി. അനില്‍കുമാര്‍, ഉദയമാര്‍ത്താണ്ഡപുരം-ജി. ജയപ്രകാശ്, താമരക്കുളം-നയന ഗംഗ, പള്ളിത്തോട്ടം-എഡ്ഗര്‍ സെബാസ്റ്റ്യന്‍, പോര്‍ട്ട്-ജോര്‍ജ്ജ് ഡി കാട്ടില്‍, കച്ചേരി-ബിച്ചു കൊല്ലം, കൈകുളങ്ങര-രാജേന്ദ്രന്, തങ്കശ്ശേരി-ആന്‍സിലം ജോര്‍ജ്, തിരുമുല്ലവാരം-രാധിക കുമാരി. ബി, മുളങ്കാടകം-കരുമാലില്‍ ഡോ. ഉദയസുകുമാരന്, കന്നിമേല്‍-അമ്പിളി ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: