ന്യൂദല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍നിന്ന് ചൈനീസ് ഉത്പന്നങ്ങളെ അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മണ് ചിരാതുകള്‍ നിര്‍മിച്ച് ജമ്മുവില്‍നിന്നുള്ള വിരമിച്ച സൈനികരുടെ മക്കള്‍. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ചൈനയ്ക്ക് ലഭിക്കുന്ന പണം ഇന്ത്യക്കെതിരെ തന്നെ ഉപയോഗിക്കുന്നുവെന്ന് ചിരാത് നിര്‍മാണത്തിലേര്‍പ്പെട്ട കുട്ടികളിലൊരാളായ രാജ്വന്ത് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
തദ്ദേശീയമായി നിര്‍മിച്ച ഉത്പന്നങ്ങളേ വാങ്ങാവൂയെന്നും ഈ കുട്ടി പറയുന്നു. ദീപാവലിക്ക് വീടുകള്‍ അലങ്കരിക്കാനുള്ള ദീപങ്ങള്‍ പ്രാദേശിക കച്ചവടക്കാരില്‍നിന്നു വാങ്ങണം. ചൈനയുടെ ആഡംബര ലൈറ്റുകള്‍ വീടുകളില്‍ ഉപയോഗിക്കുന്നതിന് പകരം മണ് ചിരാതുകള്‍ വാങ്ങി പ്രാദേശിക നിര്‍മാതാക്കളെ സഹായിക്കണം. രാജ്യത്തിന്റെ ക്ഷേമവും പ്രദേശിക കച്ചവടങ്ങള്‍ക്കുള്ള പിന്തുണയും എപ്പോഴും മനസില്‍ സൂക്ഷിക്കണം.
ഇത് സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടാന്‍ സഹായിക്കുമെന്നും രാജ്വന്ത്സിങ് കൂട്ടിച്ചേര്‍ത്തു. നിരവധി മണ്‍ചിരാതുകളാണ് കുട്ടികളുണ്ടാക്കിയത്. ഈ ദീപാവലിക്ക് ചൈനീസ് വിളക്കുകള്‍ പാടില്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ക്കൊപ്പം കുട്ടികള്‍ മണ്‍ചിരാതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രാദേശിക കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികള്‍ എടുത്തുകാട്ടി.
സ്വദേശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണെന്നും കൂട്ടികള്‍ പറയുന്നു. ഇന്ത്യക്കാരുടെ കഠിനാദ്ധ്വാനത്തെ പ്രോത്സാഹിപ്പിക്കുയാണ് മണ് ചിരാതുകള്‍ ഉപയോഗിക്കന്നതുവഴി ചെയ്യുന്നതെന്ന് മറ്റൊരുകുട്ടി സമൃദ്ധി ദുബെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: