ന്യൂദല്‍ഹി: കൊറോണ മൂലമുണ്ടായ പ്രതസന്ധി മറികടക്കാന്‍ മുന്‍പ് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഒന്ന്, രണ്ട് പദ്ധതികള്‍ വിജയകരമായി പുരോഗമിക്കുന്നു. ഇവയില്‍ പല പദ്ധതികളും വിപുലപ്പെടുത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് 1.4 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയും മന്ത്രി വിശദീകരിച്ചു.
മറ്റു പദ്ധതികള്‍:
- ഭാഗിക വായ്പാ ഉറപ്പ് പദ്ധതി പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി മതിക്കുന്ന, വ്യക്തികളുടെയും സംഘടനകളുടെയും നിക്ഷേപങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഈ മേഖലയിലെ പണലഭ്യതയ്ക്ക് 1.18 ലക്ഷം കോടിയുടെ വായ്പ്പ അനുവദിച്ചു. ഇതിനകം 31,000 കോടി രൂപ വിതരണം ചെയ്തു.
- അടിയന്തര വായ്പ പണലഭ്യത പദ്ധതി പ്രകാരം 61 ലക്ഷം പേര്‍ക്കായി 2.05 ലക്ഷം കോടി രൂപ അനുവദിച്ചു. ഇതില്‍ 1.52 ലക്ഷം കോടി വിതരണം ചെയ്തു.
- 28 സംസ്ഥാനങ്ങളെയും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നു. അതിന്റെ ഫലമായി 68.6 കോടി ഗുണഭോക്താക്കള്‍ക്ക് ഏതു സംസ്ഥാനത്തു നിന്നും ഭക്ഷ്യധാന്യം വാങ്ങാം.
- തെരുവോര വ്യാപാരികള്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി പദ്ധതി വിപുലമാക്കി. 14 ലക്ഷം വായ്പകളാണ് അനുവദിച്ചത്.
- ഖരമാലിന്യസംസ്കരണം, കുടിവെള്ള വിതരണം തുടങ്ങിയവ പോലുള്ള സാമൂഹ്യ അടിസ്ഥാന വികസന പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാന്‍ 81,00 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങ് പദ്ധതി.
- 39.7 ലക്ഷം ആദായനികുതി ദായകര്‍ക്ക് 1.32 ലക്ഷം കോടി രൂപ മടക്കി നല്കി
- ഗതാഗത മന്ത്രാലയത്തിന് 25,000 കോടി അധികമായി നല്കി.
- റോഡ് നിര്‍മ്മാണത്തിനും മറ്റുമായി 11 സംസ്ഥാനങ്ങള്‍ക്ക് പലിശയില്ലാത്ത വായ്പയായി 3621 കോടി അനുവദിച്ചു.
- ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഭവന നിര്‍മ്മാണ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 7,227 കോടി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: