നടുവണ്ണൂര്‍: ചെങ്ങോട്മല ഖനനത്തിന് അനധികൃതമായി ഡിആന്റ്ഒ ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരെ യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. പാരിസ്ഥിതിക അനുമതി കിട്ടാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ഡല്‍റ്റാ ഗ്രൂപ്പിന് ഏകജാലക ബോര്‍ഡ് വഴി ഡിആന്റ്ഒ ലൈസന്‍സ് നല്‍കാനുള്ള നീക്കം നടക്കുന്നത്.
അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ സമരപരി പാടികള്‍ക്ക് രൂപം നല്‍കുമെന്നും യുവമോര്‍ച്ച കോട്ടൂര്‍ പഞ്ചായത്ത് സമിതി അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീരാജ് വാകയാട്, കെ.എം. അഖില്‍, അശ്വിന്, എന്‍.പി. നിജേഷ്, അമൃതേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: