പാട്ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. ഇത് ഏഴാം തവണയാണ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ഇതില്‍ നാല് വട്ടമാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം മുഴുവന്‍ സമയ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് ബിജെപി ജെഡിയു ചര്‍ച്ച നടന്നു വരികയാണ്. വകുപ്പുകള്‍ സംബന്ധിച്ച് ഇരു പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിക്കും. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയശേഷം മന്ത്രിസഭാ രൂപീകരണത്തിനായി ഗവര്‍ണറെ കാണും.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് ലഭിച്ചത്. 243 സീറ്റുകളാണ് ബിഹാര്‍ നിയമസഭയില്‍ ഉള്ളത്. തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ ജെഡിയുവിനേക്കാന് മികച്ച പ്രകടനമാണ് ബിജപി കാഴ്ചവെച്ചത്. 74 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നിരുന്നാലും സഖ്യം നിതീഷിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തികൂടിയാകും അദ്ദേഹം.
വൈകാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനുള്ള തിയതി തീരുമാനിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാള്‍, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: