ന്യൂദല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലും രാജസ്ഥാന് റോയല്‍സിന്റെ രാഹുല്‍ തെവാതിയയുമാണ് ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളെന്ന് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ.
പടിക്കലും തെവാതിയയും അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവച്ചതെന്ന് ലീ ക്രിക്കറ്റ് ലൈവ് പരിപാടിയില്‍ പറഞ്ഞു.
ദേവ്ദത്ത് പടിക്കല്‍ എമര്‍ജിങ് പ്ലെയര്‍ പുരസ്കാരം നേടി. പതിനഞ്ച് മത്സരങ്ങഌല് അഞ്ച് അര്‍ധ സെഞ്ചുറിയടക്കം 473 റണ്‍സ് നേടി. റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ്പ് സ്കോററാണ് ഈ യുവതാരം.
ഓള് റൗണ്ടറായ തെവാതിയ പതിനാല് മത്സരങ്ങളില്‍ 225 റണ്‍സും പത്ത് വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: