ന്യൂദല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.
രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയില്ലെങ്കില്‍ അത് നാണക്കേടും ഇന്തയക്ക് തീരാ നഷ്ടവുമാണെന്ന് ഗംഭീര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രോഹിത് ശര്‍മയെ ഇന്ത്യന്‍ ടി 20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കിള്‍ വോഗനും ആവശ്യപ്പെട്ടു.
രോഹിതിന്റെ മികവിലാണ് മുംബൈ ഇന്ത്യന്‍സ് അഞ്ചാം ഐപിഎല്‍ കിരീടം നേടിയത്. ഫൈനലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു.
157 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ശര്‍മ 51 പന്തില്‍ 68 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: