കൊച്ചി: പ്രതിപക്ഷ സ്ഥാനത്താണ് തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി. 12 സീറ്റുകളാണ് കാലാവധി കഴിയുന്ന നഗരസഭയില്‍ പാര്‍ട്ടിക്ക്. നഗരസഭയുടെ അഞ്ചുവര്‍ഷ നേട്ടം ചോദിച്ചാല്‍ പലര്‍ക്കും പറയാനുള്ളത് ബിജെപി വാര്‍ഡുകളിലെ പുരോഗതിയായിരിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭയാണ് നടത്തിയതെങ്കിലും അതിന് ആസൂത്രിതമായ നേതൃത്വവും ഘടനയും ഉണ്ടാക്കിയത് അതത് വാര്‍ഡുകളിലെ ബിജെപി പ്രതിനിധികളാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ പ്രധാന പ്രശ്നങ്ങളായ മാലിന്യസംസ്കരണത്തിനും വെള്ളക്കെട്ടിനും,
പൊട്ടിപ്പൊളിഞ്ഞ റോഡിനും പരിഹാരവുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് അടുത്ത തെരഞ്ഞെടുപ്പിലെ വാഗ്ദാനം. അത് വിലയുറ്റതാണ്, വോട്ടര്‍മാര്‍ വിലമതിക്കുന്നതുമാണ്. കാരണം 40 വര്‍ഷം ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നണികള്‍ക്കായില്ല. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ അത് സാധിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നഗരസഭാ വാര്‍ഡ്തലത്തില്‍ അവര്‍ക്ക് എത്തിക്കാനായി.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഏകദേശം 120 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. വാര്‍ഡുകളിലെ ഭൂരിഭാഗം പേരെകൊണ്ടണ്ടും ജന്‍ധന്‍ അക്കൗണ്ട് എടുപ്പിച്ചു. കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളാക്കുകയും ചെയ്തു. വാര്‍ഡുകളിലെ മിക്ക ആളുകളേയും 12 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കി.
ബിജെപി അംഗങ്ങള്‍ വിജയിച്ച പന്ത്രണ്ട് വാര്‍ഡുകളിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി. അവിടങ്ങളിലെ കോളനികളില്‍ കുടിവെള്ളം സഞ്ചാര സൗകര്യം എന്നിവ മികച്ചതാക്കി. വാര്‍ഡുകളിലെ ഇട റോഡുകള്‍ ടൈല്‍ വിരിച്ചു, കോണ്‍ക്രീറ്റ് ചെയ്തു. ഇവിടങ്ങളില്‍ മലിന ജലം ഒഴുകാന്‍ സൗകര്യം ഒരുക്കി. വഴിവിളക്കുകള്‍ തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: