ഫീനിക്സ്: അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജണൽ വൈസ് പ്രസിഡണ്ടുമാരെ തെരഞ്ഞെടുത്തു . പന്ത്രണ്ടു റീജിയണുകളിലെയും വൈസ് പ്രസിഡണ്ടുമാരെയാണ് കെ എച്ച് എൻ എ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തെരഞ്ഞെടുത്തത്.
കെഎച്ച്എൻഎ സൗത്ത് വെസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ടായി ഡോ .രാധാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സ്വദേശിയായ ഡോ .രാധാ മേനോൻ അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഇന്റേണൽ മെഡിസിൻ ഫിസിഷ്യനാണ് . അസോസിയേഷൻ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്സ് മുൻ പ്രസിഡണ്ടാണ് . കെഎച്ച്എൻഎ ലോസ് ഏഞ്ചൽസ് കൺവെൻഷന്റെ കൺവെൻഷൻ ചെയർ ആയിരുന്നു.
കെഎച്ച്എൻഎ എംപയർ സ്റ്റേറ്റ് റീജൺ വൈസ് പ്രസിഡന്റായി ഡോ .ഉണ്ണികൃഷ്ണൻ തമ്പിയെ തെരഞ്ഞെടുത്തു. തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ ഡോ .ഉണ്ണികൃഷ്ണൻ അമേരിക്കയിലെ പ്രശസ്തമായ യേൽ ഗ്രീൻവിച്ച് ആശുപത്രിയിലെ പ്രമുഖ ഇന്റേണൽ മെഡിസിൻ ഫിസിഷ്യനാണ് . “മഹിമ”യുടെ പ്രസിഡണ്ടും ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്ന ഡോ . ഉണ്ണികൃഷ്ണൻ തമ്പി, നിലവിൽ മലയാളി ഹിന്ദു മണ്ഡലം ജനറൽ സെക്രട്ടറിയാണ് .2019 ൽ ന്യുയോർക്കിലെ ടൈംസ് ചത്വരത്തിൽ സംഘടിപ്പിച്ച 40 -മത് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് കൺവെൻഷന്റെ കൺവെൻഷൻ ചെയർമാനായിരുന്നു .ഭാര്യ ദീപ .
കെഎച്ച്എൻഎ നോർത്ത് ഈസ്റ്റ് റീജ്യൺ വൈസ് പ്രസിഡണ്ടായി കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. ബോസ്റ്റണിലെ പ്രാദേശിക കേരളാ അസോസിയേഷൻ ഉപദേശകസമിതി അംഗം ആയി പ്രവർത്തിക്കുന്നു .കഴിഞ്ഞ രണ്ട ദശാബ്ദത്തിലേറെയായി അമേരിക്കയിലെ ന്യു ഇംഗ്ലണ്ട് മേഖലയിലെ സ്ഥിരതാമസക്കാരനായ കൃഷ്ണദാസ് ഒരു സോഫ്ട്വെയർ സ്റ്റാർട്ട് അപ്പിന്റെ വൈസ് പ്രസിഡണ്ടാണ് . തബല, ചെണ്ട തുടങ്ങിയ വാദ്യങ്ങളിൽ കമ്പമുള്ള കൃഷ്ണദാസ് ഒരു കലാകാരനും കലാസ്വാദകനുമൊക്കെയാണ് . തൃശൂർ സ്വദേശിയാണ് . ഡോ .പ്രിയയാണ് ഭാര്യ .
ഗ്രേറ്റ് ലേക്സ് റീജ്യൻ വൈസ് പ്രസിഡണ്ടായി രാജേഷ് നായർ തെരഞ്ഞെടുക്കപ്പെട്ടു .മുൻകാലങ്ങളിൽ കെ എച്ച് എൻ എ യുടെ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള രാജേഷ് നായർ, 2017 ൽ ഡെട്രോയിറ്റിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട കെ എച്ച് എൻ എ കൺവെൻഷന്റെ ചെയർമാൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. പ്രാദേശികവും ദേശീയവുമായ ഒന്നിലേറെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രാജേഷ് നായർ, കലാക്ഷേത്ര ഡെട്രോയിറ്റിൽ ചെണ്ട , പഞ്ചവാദ്യം അധ്യാപകൻ കൂടിയാണ് . എൻജിനീയറാണ് . പാലക്കാട് സ്വദേശിയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: