ആലപ്പുഴ: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം ഇടതു-വലതു മുന്നണികള്‍ അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആദ്യ പരീക്ഷണശാല ആലപ്പുഴ ജില്ലയിലെ തിരുവന്വണ്ടൂരായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് ബിജെപിയാണ്. 13 അംഗ പഞ്ചായത്ത് സമിതിയില്‍ ബിജെപി ആറ്, കേരളാ കോണ്‍ഗ്രസ് മൂന്ന്, കോണ്‍ഗ്രസ് രണ്ട്, സിപിഎം രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില.
ബിജെപിയുടെ ജലജ ടീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നര വര്‍ഷത്തിനൊടുവില്‍ ഇടതു-വലതു മുന്നണികള്‍ അവിശുദ്ധ സഖ്യത്തിലൂടെ ബിജെപിക്കെതിരെ അവിശ്വാസം പാസാക്കി. കേരളാ കോണ്‍ഗ്രസിലെ ഏലിക്കുട്ടി കുര്യാക്കോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം പിന്തുണയില്‍ യുഡിഎഫ് ഭരിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് പോയെങ്കിലും ഇവിടത്തെ മൂന്ന് അംഗങ്ങളും ജോസഫിനൊപ്പം നിലയുറപ്പിച്ചു. ഇടതിന് ബദല്‍ യുഡിഎഫാണെന്ന പ്രചാരണത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് തിരുവന്‍വണ്ടൂരില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി തുടരുന്ന ഇടതു-വലതു മുന്നണികളുടെ കൂട്ടുഭരണം.
ആലപ്പുഴയില്‍ ജില്ലാപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറു നഗരസഭകള്‍, 72 പഞ്ചായത്തുകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇത്തവണ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളും നയിക്കുന്നത് സ്ത്രീകളാകും. ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, 36 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയും സ്ത്രീകള്‍ നയിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.
ജില്ലാ പഞ്ചായത്ത്, 10 ബ്ലോക്ക്, 46 പഞ്ചായത്ത് എന്നിവ എല്‍ഡിഎഫും 26 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും യുഡിഎഫും സ്വന്തമാക്കി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ചെങ്കിലും പിന്നീട് നഷ്ടമായിരുന്നു. ഇത്തവണ തിരുവന്‍വണ്ടൂരില്‍ ഭരണം തിരിച്ചുപിടിക്കുക മാത്രമല്ല, നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യമായി ഭരണത്തിലെത്തുകയെന്ന ലക്ഷ്യവുമായി എന്‍ഡിഎയും ബിജെപിയും സജീവമായി. കഴിഞ്ഞ തവണത്തെ മേധാവിത്വം നിലനിര്‍ത്താന്‍ ഇടതും, പിടിച്ചു നില്ക്കാന് യുഡിഎഫും കളത്തിലിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: