ഫ്ളോറിഡ: യുഎസിലെ മയാമിയില്‍ മുതലകളുള്ള വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞ് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം ഉഴവൂര്‍ സ്വദേശി നിത കുന്നുംപുറത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഇല്ലിനോയി ബെന്സെന്വില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്ക് പോകുംവഴിയാണ് അപകടം. വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് നിതയ്ക്ക് പുറത്തുകടക്കാനായെങ്കിലും നീന്തി കരയിലെത്താനായില്ല. മുതലകള്‍ കാറിനു സമീപമെത്തിയതിനാല്‍ ദൃക്സാക്ഷികള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഷിക്കാഗോയില്‍ താമസിക്കുന്ന കുന്നുംപുറത്ത് തോമസ്-ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് നിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: