കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാര്‍ നടത്തുന്ന സമരത്തിന് ബിഎംഎസ് ഐക്യദാര്‍ഢ്യം. കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും അഖിലകേരള ശാന്തി ക്ഷേമ യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സംഘടന കളുടെ സഹകരണത്തോടെ എരഞ്ഞിപ്പാലം മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടക്കുന്ന ആക്ട് ആന്റ് സാലറി ചലഞ്ച് റിലേ സമരത്തിനാണ് ബിഎംഎസ് നേതാക്കള്‍ സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചത്.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്, മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് കെ. ജഗത്ത്, സെക്രട്ടറി പാട്ടം കൃഷ്ണന് നമ്പൂതിരി, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് ഉണ്ണികുളം, ജില്ലാ ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യന് എന്നിവരാണ് സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരോട് സര്‍ക്കാരുകള്‍ കാണിക്കുന്ന കടുത്ത സേവന-വേതന തൊഴില്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് മൂന്നു മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്.
കുടിശ്ശികയായ ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കുക, എല്ലാ വിഭാഗം ക്ഷേത്ര ജീവനക്കാരുടെയും പ്രതിമാസ ശമ്പളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: