കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മലയാളിയുള്‍പ്പെടെ അഞ്ച് പേര് മരണമടഞ്ഞു. അല്‍ റാസി ആശുപത്രിയില്‍ കൊറോണ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട മാരാമണ്‍ സ്വദേശിയുള്‍പ്പെടെ അഞ്ച് പേരാണ് മരണത്തിന് കീഴടങ്ങിയത്.
പുലിയേലില്‍ കല്ലുവെട്ടാം കുളത്തില്‍ ജോര്‍ജ്ജ് തോമസ് ആണ് മരിച്ച മലയാളി. 61 വയസ്സായിരുന്നു. അല്‍ കസ്ന കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം കൊറേണ മാനദണ്ഠങ്ങള്‍ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും. രാജ്യത്താകെ കൊറോണ മരണസംഖ്യ 799 ആയി. ഇതില്‍ 66 പേര് മലയാളികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7,403 സാന്പിളുകള്‍ പരിശോധന നടത്തിയതില്‍ 795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 822 പേര്‍കൂടി രോഗംഭേദമായി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,20,564 പേരായി.
ചികിത്സയില്‍ തുടരുന്ന 8,275 പേരില്‍ 115 പേരുടെ നില ഗുരതരമായി തുടരുകയാണ്. രാജ്യത്തിതുവരെ 9,47,921 പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയതില്‍ 1,29,638 പേരില്‍ കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: