കുവൈറ്റ്: കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും.
അഞ്ച് മണ്ഠലങ്ങളിലായി 50 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ മണ്ഠലങ്ങളില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ ലഭിക്കുന്ന പത്തുപേരെയാണ് വിജയികളായി പ്രഖ്യാപിക്കുക. 31 വനിതകളടക്കം 395 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്
സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കുന്നതിലേക്കായി രജിസ്ട്രേഷന് നടത്തേണ്ട അവസാനദിവസമായ ഇന്നലെ 33 പേര് കൂടി രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതുവരെ ഒന്നാം മണ്ഠലത്തില്‍ 72 പുരുഷന്മാരും 10 സ്ത്രീകളും രണ്ടാം മണ്ഠലത്തില്‍ 57 പുരുഷന്മാരും ആറു സ്ത്രീകളും മൂന്നാമത്തേതില്‍ 75 പുരുഷന്മാരും 10 സ്ത്രീകളും നാലാമത്തേതില്‍ 91 പുരുഷന്മാരും അഞ്ചാം മണ്ഠലത്തില്‍ നിന്നും 69 പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് മത്സരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: