തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തോട് സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ ചോദ്യം ചെയ്യാനായി നാളെ ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ തനിക്ക് കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചുവെന്ന് രവീന്ദ്രന് പറയുന്നത്.
സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന്റെ ഭാഗമായി കള്ളപ്പണമിടപാടുകള്‍ നടന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇതോടെയാണ് ഇയാള്‍ കൊറോണ പോസ്റ്റീവാണെന്ന് പറഞ്ഞ് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം ഇദേഹം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. സ്വപ്ന സുരേഷും രവീന്ദ്രനെതിരെ മൊഴി കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: