മലപ്പുറം : തന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റിന് തെരച്ചില്‍ നടത്താം. ഇതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി. ജലീല്‍. മരുതംകുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ എത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഫോഴ്സ്മെന്റ് എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം. എനിക്ക് എന്റെ കാര്യമാണ് പറയാന്‍ ആവുക. അവര്‍ വരട്ടെ, അവര്‍ തെരച്ചില്‍ നടത്തി എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ എന്നാണ് ജലീല്‍ പ്രതികരിച്ചത്. ഇഡിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ ഡയക്ടറേറ്റ് നേരത്തെ കെ.ടി. ജലീലിനെ ചോദ്യം ചെയ്തിരുന്നു. അന്ന് മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കുന്നതിനായി സ്വന്തം വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അന്ന് ജലീല്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷവും ഇക്കാര്യം സമ്മതിച്ചു തരാന്‍ ജലീല്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: